കയ്യില്‍ നിന്നൂര്‍ത്തി വിടുന്ന
ഈ സ്നേഹത്തിന്‍ മണല്‍ തരികളെ
വെറുതെ നെഞ്ചോടടുക്കാനൊരു മോഹം
പാടില്ലെന്നറിഞ്ഞിട്ടും ആ മണല്‍തരികള്‍
കുറച്ചെങ്കിലും കൈവെള്ളയില്‍
ഇരുന്നെങ്കില്‍ എന്നൊരു വ്യാമോഹം
എത്ര നാൾ ഇതു പോൽ കണ്ണുകെട്ടാം
നിൻ പ്രണയ ഭാഷണങ്ങൾ കേട്ടില്ലെന്നും
അറിഞ്ഞില്ലെന്നും നടിക്കാം
അത്ര നാൾ മാത്രം നിന്നിൽ നിന്നും
ഒളിച്ചോടും , മറച്ചു വയ്ക്കും
എന്റെയീ കപട ഗൌരവങ്ങളെ
നിന്നിലേക്ക് ചൊരിയാതെ പോയൊരെൻ
മനോ വികാരങ്ങളെ , വിചാരങ്ങളെ
നിനക്കായി തുടിക്കുമെൻ ഹൃദയ തന്ത്രികളെ
അറിയാതെ പോകട്ടെയെന്റെയീ ചാപല്യവും
ചാഞ്ചാട്ടവും ഈ പൊയ്മുഖമെന്നെ മറയ്ക്കട്ടെ !
ഈ സ്നേഹത്തിന്‍ മണല്‍ തരികളെ
വെറുതെ നെഞ്ചോടടുക്കാനൊരു മോഹം
പാടില്ലെന്നറിഞ്ഞിട്ടും ആ മണല്‍തരികള്‍
കുറച്ചെങ്കിലും കൈവെള്ളയില്‍
ഇരുന്നെങ്കില്‍ എന്നൊരു വ്യാമോഹം
എത്ര നാൾ ഇതു പോൽ കണ്ണുകെട്ടാം
നിൻ പ്രണയ ഭാഷണങ്ങൾ കേട്ടില്ലെന്നും
അറിഞ്ഞില്ലെന്നും നടിക്കാം
അത്ര നാൾ മാത്രം നിന്നിൽ നിന്നും
ഒളിച്ചോടും , മറച്ചു വയ്ക്കും
എന്റെയീ കപട ഗൌരവങ്ങളെ
നിന്നിലേക്ക് ചൊരിയാതെ പോയൊരെൻ
മനോ വികാരങ്ങളെ , വിചാരങ്ങളെ
നിനക്കായി തുടിക്കുമെൻ ഹൃദയ തന്ത്രികളെ
അറിയാതെ പോകട്ടെയെന്റെയീ ചാപല്യവും
ചാഞ്ചാട്ടവും ഈ പൊയ്മുഖമെന്നെ മറയ്ക്കട്ടെ !
No comments:
Post a Comment