എന്റെ വീടിനു ജനാലകൾ ഇല്ലായിരുന്നുവാതിലുകളും ഇല്ലായിരുന്നു അകത്തേക്കും പുറത്തേക്കും കടക്കാൻ ഒരു ഉമ്മറപ്പടി മാത്രം. മേല്ക്കൂര എന്ന് പറയാൻ എന്റെ അഹന്തയുടെ ഓല കെട്ടി മേഞ്ഞ ഒരു പുറം പാളി മാത്രം .മറ്റുള്ളവരുടെ വേദനകളും, ശാപങ്ങളും മാത്രമല്ല...മഴയായി പെയ്യുന്ന ഇഷ്ടങ്ങളും . സ്നേഹങ്ങളും ,വെറുപ്പുകളും, നാവുദോഷങ്ങളും , ദൃഷ്ടി ദോഷങ്ങളും , എല്ലാം ആ മേൽക്കൂര താങ്ങിയിരുന്നു .ഒരു ഗുഹ പോലെ തോന്നിക്കുന്ന എന്റെ ആ മാളത്തിലിരുന്നു ഞാൻ അഹങ്കരിച്ചു വലുതായ ഒരു ലോകം ആ ചെറുമാളത്തിൽ ഉണ്ടാക്കിയെടുത്ത ഞാൻ ഏറ്റവും വലിയ വിഡ്ഢിയെന്നു തിരിച്ചറിഞ്ഞു ഇപ്പോൾ. ഇപ്പോൾ മാത്രം എന്റെ വീടിനു വാതിലുകളും, ജനാലകളും വേണമെന്ന് തോന്നി തുടങ്ങി .എന്തിനെന്നാൽ എല്ലാം അടച്ചിട്ടു സമാധി നല്കാൻ ...!
Friday, 6 September 2013
എന്റെ വീട്

Subscribe to:
Post Comments (Atom)
No comments:
Post a Comment