Friday, 6 September 2013

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം
 -------------------
സ്വാതന്ത്ര്യം ... എന്താണതെന്നമ്മയോടുണ്ണി
ഞാനും തേടുന്നതു തന്നെ  മകനെയെന്നമ്മ 
അന്വേഷിക്ക് അറിവാണ് സ്വാതന്ത്ര്യമെന്നച്ഛൻ
ഊന്നുവടി വേണ്ടാതാകും കാലമാണ് സ്വാതന്ത്ര്യമെന്ന് മുത്തശ്ശൻ
ഉണ്ണീ , നീ തൻ കാലിൽ നില്ക്കും നേരം നിനക്കും സ്വാതന്ത്ര്യമെന്ന് 
കാലിൽ ചങ്ങലയോടെ പാരതന്ത്ര്യത്തിൽ ചെറിയച്ഛൻ
എന്നിട്ടുമെന്താണ് സ്വാതന്ത്ര്യമെന്ന് ഉണ്ണി ചോദിച്ചു കൊണ്ടേയിരുന്നു 
ചോദ്യമിന്നും തുടരുന്നു നിർബാധം ഈ സ്വാതന്ത്ര്യ ദിനത്തിൽ പോലും ! 

No comments:

Post a Comment