ഒരു വെറുപ്പെങ്കിലും ബാക്കി വയ്ക്കാമായിരുന്നു
ഏറെ പിന്നിലാക്കി എന്നില്‍ നിന്ന് നടന്നകലും മുന്നേ ...!
പാതി വഴിയില്‍ വിടരാതെ കൊഴിഞ്ഞോരാ
പ്രണയ മൊട്ടെന്നിലിത്ര മേല്‍ നോവിക്കയില്ലായിരുന്നു ..!
ചുണ്ടോടടുപ്പിച്ചോരാ മധുചഷകം തട്ടി എറിയും പോല്‍
നീ എറിഞ്ഞിട്ടു പോയൊരാ ഹൃത്തടം നീറുകില്ലായിരുന്നു !
ബാക്കി വച്ചോരാ ചുംബനമെങ്കിലും നീയെന്‍
ഈറന്‍ ചുണ്ടുകളില്‍ ചേര്‍ത്തിരുന്നെങ്കില്‍ ...
നിന്നോര്‍മകള്‍, ഇത്ര മേലെന്നെ ദഹിപ്പിക്കയില്ലായിരുന്നു..!
വിട പോലും പറയാതെ പോയോരാ വഴികളില്‍
ഇപ്പോഴും ഞാന്‍ തിരയുന്നു നിന്നെ എന്റേത് മാത്രമായ്,
ഒരു നഖമുനകൊണ്ടു പോലും തൊട്ടതില്ല നീയെന്നെ ,
ഇങ്ങനെയീയിരുളില്‍ പ്രകാശമായ് നിന്നെ തേടുവാന്‍ ..!
എങ്കിലുമെന്തിനോ കാത്തിരിപ്പൂ ഞാനീ വീഥിയില്‍ ,
ഇനിയും മടങ്ങാത്ത നിന്നോര്‍മ്മകളിലെന്നെയും തേടി...!

No comments:
Post a Comment