ഗോപികേ ...
നീ കൃഷ്ണ വിരഹം തരും
നൊമ്പരം ചൊല്ലുന്നത്
വിരഹിണി രാധയോടെന്നു
എന്തേ മറക്കുന്നു ..?
മഥുരയ്ക്ക് പോയ കണ്ണൻ
എന്തേ ഇനിയും വരുന്നില്ല
എന്നൊരൊറ്റ ചിന്തയെ
ഉള്ളൂവെൻ മനസ്സിൽ ..!
കൃഷ്ണന്റെ കേളികൾ
അറിയാവതല്ലേ നിനക്കും..?
മായക്കണ്ണൻ നിന്നെയും
വലയ്ക്കുന്നുണ്ടല്ലേ സഖീ..?
ഇന്നലെ മഞ്ജുളയും
പരിഭവം പറഞ്ഞു ..!
നിദ്രാവിഹീന രാവുകളിൽ
കള്ളക്കണ്ണൻ വരുമ്പോൾ
ഇതേ പരിഭവം ഞാൻ
അവനോടു പറയാറുണ്ട് .
ഒരു മയക്കുംചിരിയാൽ
അവൻ എന്നെ ഉറക്കീട്ടു
നിങ്ങളുടെയെല്ലാം ഉറക്കം
കളയുന്നതുമെനിക്കറിയാം ..
ഗോപികേ ...!
നീ കൃഷ്ണ വിരഹം തരും
നൊമ്പരം ചൊല്ലുന്നത്
വിരഹിണി രാധയോടെന്നു
എന്തേ മറക്കുന്നു ..?
മഥുരയ്ക്ക് പോയ കണ്ണൻ
എന്തേ ഇനിയും വരുന്നില്ല
എന്നൊരൊറ്റ ചിന്തയെ
ഉള്ളൂവെൻ മനസ്സിൽ ..!
കൃഷ്ണന്റെ കേളികൾ
അറിയാവതല്ലേ നിനക്കും..?
മായക്കണ്ണൻ നിന്നെയും
വലയ്ക്കുന്നുണ്ടല്ലേ സഖീ..?
ഇന്നലെ മഞ്ജുളയും
പരിഭവം പറഞ്ഞു ..!
നിദ്രാവിഹീന രാവുകളിൽ
കള്ളക്കണ്ണൻ വരുമ്പോൾ
ഇതേ പരിഭവം ഞാൻ
അവനോടു പറയാറുണ്ട് .
ഒരു മയക്കുംചിരിയാൽ
അവൻ എന്നെ ഉറക്കീട്ടു
നിങ്ങളുടെയെല്ലാം ഉറക്കം
കളയുന്നതുമെനിക്കറിയാം ..
ഗോപികേ ...!
No comments:
Post a Comment