Wednesday 11 September 2013

മൌന പ്രണയം

മൌനം കനത്തു തുടങ്ങിയപ്പോള്‍ 
പ്രണയം വിതുംബികൊണ്ടിരുന്നു
 ആര്‍ദ്രമായി പെയ്യും മഴ പോല്‍ 
എന്റെ കണ്ണുകളിലായി നീയും ...
കേള്‍ക്കാന്‍ കൊതിക്കുന്നതൊന്നും
നീ പറഞ്ഞതേയില്ല ഒരിക്കല്‍ പോലും 
മൌനം കുത്തിക്കീറിയ പ്രണയമിതാ
ഇരുളില്‍ വഴിതെറ്റി പോകുന്നു ....!
ഒരൊറ്റ വാക്കിനാല്‍ തിരിച്ചെടുക്ക ...
നീ എന്നില്‍ നിറവാകട്ടെ പ്രണയമായി ..
എന്റേത് മാത്രമായി എന്നെന്നേക്കും ..!

No comments:

Post a Comment