Sunday 22 September 2013

മത്സ്യ കന്യക

  • ഞാനൊരു മത്സ്യകന്യക,
    എന്നിലേക്കുള്ള ദൂരം
    ഒരാഴിയിലേക്കുള്ളത്രയും..!!

    ഈ കരയിലേക്കെത്തിയതൊരു
    സ്വപ്ന ചിറകില്‍
    മുത്തിനേക്കാള്‍ തിളങ്ങുന്ന
    ചൂണ്ടക്കൊളുത്തുകളെന്നില്‍
    സ്വപ്നങ്ങള്‍ നെയ്തു.

    നിത്യവുമെനിക്കായ്
     ഇര കോര്‍ക്കുന്ന മുക്കുവനെ
     ഞാന്‍ മോഹിപ്പിച്ചു,

    പക്ഷേ, ഒരിക്കലവന്‍ തന്‍റെ
     പ്രണയം കൊരുത്ത
    ചൂണ്ടയിലെന്നിലെ
     പ്രണയിനിയെ കുരുക്കി ..

    ഇപ്പോഴീ കരയില്‍
     അവനെ കാത്തിരിക്കുന്നത്
    എന്‍റെ വിധി..!!

    കാരണം,
     ഇനിയൊരു ചൂണ്ടയൊരുക്കാന്‍
     മരണത്തിന്‍ ചൂണ്ടയില്‍
    കുരുങ്ങിയ അവനു കഴിയില്ലല്ലോ??



No comments:

Post a Comment