Friday, 27 September 2013

ഇഷ്ടമുണ്ടോ ..?ഒഴുകുന്ന പുഴയ്ക്കു
കടലിൽ ചെല്ലണമെന്ന
ലക്ഷ്യമാണെങ്കിലും
കരയോടൊരിഷ്ടമുണ്ടോ ..?

പാറിപ്പറക്കും ശലഭത്തിനു 
തേൻ കുടിക്കണമെന്നാകിലും
പൂവിനോടൊരിഷ്ടമുണ്ടോ..?

കൂടൊരുക്കും കിളികൾക്കു
കുഞ്ഞുണ്ടാകണമെന്നെങ്കിലും
പൂമരത്തോടൊരിഷ്ടമുണ്ടോ..?

വഴക്കടിച്ചു പിരിയും നല്ല
കൂട്ടുകാർക്കു തമ്മിൽ ഒത്തു
ചേരാനൊരിഷ്ടമുണ്ടാകുമോ ..?

അനിഷ്ടം കാണിക്കുമെന്റെ
ഉള്ളറകളിൽ നിന്നോടായി
ഒരിഷ്ടമുറങ്ങിക്കിടപ്പുണ്ടോ ..?

No comments:

Post a Comment