Friday 27 September 2013

സ്നേഹ ഭ്രാന്ത്


അന്നത്തെ മഴയോടൊപ്പം പെയ്തു തീർന്നത്‌ എനിക്ക് നിന്നോടുള്ള സ്നേഹമായിരുന്നു , ഭ്രാന്തമായ പ്രണയമായിരുന്നു ...! ഒടുവിലായി , നമ്മൾ കണ്ടുമുട്ടിയ ആ മഴയിലും ..നീ എന്നോട് മാത്രമായി പറഞ്ഞതും എന്റെ ആ ഭ്രാന്തു തിരുത്തുവാനായിരുന്നു . അന്ന് , ആ മഴയിൽ ഇറങ്ങി നടക്കുമ്പോൾ ... എന്റെ ആരും കാണാതെ പോയ കണ്ണീരും , മഴയും ചേർന്ന് നനഞ്ഞിറങ്ങിയത്‌ നമ്മുടെ ബന്ധത്തിൽ ഞാൻ കാത്തു വച്ച നിഷ്കളങ്കത ആയിരുന്നു . എന്റെ വിരൽ തുമ്പിലൂടെ ഞാൻ ഇറക്കി വിട്ടതും ആ സ്വപ്നങ്ങളെ ആയിരുന്നു . എന്നിട്ടിപ്പോൾ എന്റെ ആ ഭ്രാന്തു തിരിച്ചു വേണമെന്ന് ശാട്യം പിടിച്ചു വന്ന നിന്നോട് എനിക്കൊന്നും പറയാനാകുന്നില്ല ! കൈവിട്ടു പോയ .. മഴയിൽ നനഞ്ഞലിഞ്ഞു പോയ ആ ഭ്രാന്തിനെ തിരിച്ചെടുക്കാനുള്ള എന്റെ ഹൃദയവും പണി മുടക്കിലാണല്ലോ ഇപ്പോള്‍ ..?


No comments:

Post a Comment