Sunday, 8 September 2013

സൌഹൃദങ്ങള്‍

.............................................................................................
എന്റെ ഇഷ്ടങ്ങളെ മറച്ചു ഞാൻ
 ചില്ല് കൂടിനുള്ളിൽ പതിയിരുന്നു 
ചങ്ങലകളായി ചുറ്റുമെൻ കടമകളെൻ
വികാരങ്ങളെചോരയിൽ ചാലിക്കുന്നതും
വ്രണങ്ങൾ ഉണ്ടാകുന്നതും കാണുന്നു 
എന്റെ നാവിൽ ബന്ധങ്ങളുടെ ബന്ധനങ്ങൾ'
എന്റെ സൗഹൃദങ്ങൾ വേവും ദ്വീപുകൾ
എന്റെ ബാഹുക്കളിൽ അവരുടെ കെട്ടുകൾ 
എന്റെ പ്രണയം ആർത്തലച്ചു വരുംതിരമാലകളിൽ
കുരുങ്ങും കൊച്ചു വള്ളം പോൽ 
ആടിയുലയും തുഴകൾ നഷ്ടപ്പെട്ട പോൽ !
..............................................................................................

No comments:

Post a Comment