Friday 6 September 2013

കൃഷ്ണപ്രിയ



1967 ലാണ് ഞാൻ ആദ്യം മരിച്ചത്
പിന്നെ ഒരു ഈച്ച .. വേഗം കഴിഞ്ഞു
പിന്നെ പൂച്ച ... അതും ഒരാക്സിഡന്ടിൽ
വേഗം തീർന്നു കിട്ടി !
അത് കഴിഞ്ഞു ഒരു പ്രാവ് ... 
ഹോ ..സഹിക്കാൻ പറ്റാഞ്ഞിട്ടു ആത്മഹത്യ തന്നെ
ഒരു പൂച്ചേടെ മുന്നില് പോയി ഇരുന്നു കൊടുത്തു
അത്രന്നെ ...കരച്ചിൽ പോലും വെളിയിൽ വന്നില്ല
പിന്നെ , 1972 ൽ ഒരു കൃഷ്ണ പ്രിയയുടെ റോൾ
കൊള്ളാം..! ഇനിയിപ്പോൾ , ഒരു ആത്മ കഥ
എഴുതിയാൽ കൊള്ളാമെന്നുണ്ട്... !
ആളുകളെ ചോര വീഴ്ത്താതെ കൊല്ലാന്‍  പറ്റിയ മാർഗം
അപ്പോൾ അങ്ങിട് തുടങ്ങിയാലോ..?


No comments:

Post a Comment