Tuesday 24 September 2013

കൂട്ടുകാരിക്ക് ...

എന്റെ കൂട്ടുകാരിക്ക് ,
 കടന്നു പോരുന്ന ഏതോ ഒരു കൈവഴിയിൽ
എന്റെ കളഞ്ഞു പോയ പ്രിയപ്പെട്ടതെന്തോ
തിരയുമ്പോൾ ആണ് ഞാൻ നിന്നെ  കാണുന്നത് .
പ്രിയപ്പെട്ട കളിപ്പാട്ടം  കയ്യിലുള്ള ഒരു കുട്ടിയുടെ
സന്തോഷം ആയിരുന്നു , നിന്റെ മുഖത്ത് ഞാൻ കണ്ടത് .
അന്ന് നമ്മൾ ഏറെ സംസാരിച്ചു .... നിന്റെ സന്തോഷമുള്ള
മുഖം കണ്ടപ്പോൾ എന്റെ നഷ്ടങ്ങൾ ആണ് നിന്റെ നേട്ടങ്ങൾ
എന്ന് മനസ്സിലാക്കി ഞാൻ തിരിഞ്ഞു നടന്നു . വേറൊന്നും
കൊണ്ടല്ല നീ എനിക്ക് പ്രിയപ്പെട്ടതാണെന്ന് തോന്നി , നിന്റെ സന്തോഷം
ആണ് വലുതെന്നും ! എനിക്കെന്തായാലും നഷ്ടമായി , അത് നിനക്ക്
സന്തോഷം തരുന്നെങ്കിൽ , ഞാനായിട്ട് നഷ്ടപ്പെടുത്തെണ്ടെന്നും കരുതി !
ഇന്നിപ്പോൾ ആ സന്തോഷം എവിടെയോ കളഞ്ഞിട്ടു നീ അതേ
ഇടവഴിയിൽ എന്നെ പോലെ പ്രിയപ്പെട്ടതെന്തോ തിരയുന്നത്
കാണുമ്പോൾ .. ഇപ്പോൾ മാത്രം,  എന്റെ ആ പഴയ മുറിവിൽ
നിന്നും ചോരയൊലിക്കുന്നു ..... അതെന്നെ വല്ലാതെ നീറ്റുന്നു ...
കാരണം , ഞാൻ ആ സന്തോഷം വേറൊരാളുടെ മുഖത്ത് ,
ഇതേ വഴിയിൽ കണ്ടു ....!
ഇനി  ഒരു പക്ഷെ  നാളെ അവളെയും ......?
കാണാം .... ഈ വഴികളിൽ വീണ്ടും ... !
സ്നേഹത്തോടെ നിന്റെ കൂട്ടുകാരി ....

No comments:

Post a Comment