Friday, 6 September 2013

ഉണ്ണീടെ അച്ഛന്‍


ഉണ്ണീടെ അച്ഛനിന്നു വരുമല്ലോ ഉണ്ണീ
കുഞ്ഞിളം കയ്യിലുമ്മ തരുമല്ലോ
കൈ നിറയെ കളിപ്പാട്ടം തരുമല്ലോ
മധുര പലഹാരങ്ങൾ കൊണ്ട് തരുമല്ലോ
പുത്തനുടുപ്പുകൾ വാങ്ങി തരുമല്ലോ 
ഉണ്ണിയേം അമ്മയേം കൊണ്ടങ്ങു പോകും
ഇനിയെന്നും നമ്മൾ അച്ഛന്റെ കൂടെ .
അച്ഛനോടോത്ത് ആനപ്പുറത്തേറാം
കുഞ്ഞരിപ്പല്ലുകൾ കാട്ടിച്ചിരിക്കുണ്ണീ
കൈകൊട്ടിപ്പാട്ടുകൾ പാടൂ നീ ഉണ്ണീ
അമ്മ തൻ പൊന്നുണ്ണിക്കോണം വന്നല്ലോ
അച്ഛനുമമ്മയുമൊത്തല്ലോ ഉണ്ണിക്കിനിയെന്നും
ഓണം തന്നെ , അച്ഛനിന്നു വരുമല്ലോ ഉണ്ണീ ...!

No comments:

Post a Comment