Friday 6 September 2013

എന്റെ പെണ്ണേ...!!!


എന്നും മൂന്നു മണിക്ക് നീ കൊണ്ടുതരുന്ന
പരിപ്പുവടയ്ക്കും ചായയ്ക്കും വേണ്ടിയല്ല
ഈ തട്ടിൻപുറത്തു ഞാൻ കാത്തിരുന്നത് ...!
നിന്റെ കൊലുസ്സിന്റെ കിലുക്കം എന്റെ
നെഞ്ചിന്റെ താളത്തോട്‌ കൊഞ്ചുന്നതായി
എനിക്കെന്നും തോന്നിയിരുന്നു പെണ്ണെ ...!

ചുവന്ന പൂക്കൾ വാരിവിതറിയ നിന്റെ
വെള്ള പാവാടയും , വയലെറ്റ് കളങ്ങളിട്ട
മഞ്ഞപ്പാവാടയും , കണങ്കാലിന് മുകളിലേക്കു
വലിച്ചു കുത്തിയ പാവാട തുമ്പിനുള്ളിലൂടെ
കാണുന്ന നിന്റെ കറുത്ത വെള്ളിക്കൊലുസ്സും
എന്നിൽ ഹർഷോന്മാദം ഉണർത്തിയിരുന്നു..!

അവസാനം , നിന്റെ അച്ഛൻ ശങ്കരൻനായര്
നിന്നെ ആ കോന്തൻ പാക്കരൻ ലോറിക്കാരന്
കെട്ടിച്ചു കൊടുത്തപ്പോഴും എന്റെ നെഞ്ചിലെ
കുറുകൽ നീ അറിഞ്ഞില്ലല്ലോ എന്റെ പെണ്ണെ ..!

ഇപ്പോൾ ആ കുറവ് നികത്തി നിന്റനിയത്തി
പെണ്ണിന്റെ കൊലുസ്സിൻ താളത്തിൽ ഞാൻ
ഇവളെയെങ്കിലും ഒരു പാക്കരനും കൊണ്ടോകാതെ
എന്റെ സ്വന്തമാക്കുവാൻ വേണ്ടി മാത്രം
നിന്റെ ഓർമ്മകളെ ഓടിച്ചു വിടുന്നൂ പെണ്ണെ ,...!

No comments:

Post a Comment