Sunday 22 September 2013

ഒളിച്ചോട്ടം

അവൻ വിളിച്ചു കൊണ്ടേ ഇരുന്നു ..
ഞാൻ എന്റെ നടത്തത്തിന്റെ വേഗം കൂട്ടിയും ..!
ഒരു പി ൻവിളിക്കും മുന്നിൽ കേൾവിയില്ലാതെ
ഒരു ബധിരഭാവം കൈക്കൊണ്ട് മുന്നോട്ടേക്ക് ...!
വഴക്കടിച്ചിട്ടും അകലാതെ അവൻ 
എന്നിലേക്ക്‌ ഓടിയെത്തുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു ..!
ഒടുവിൽ എപ്പോഴോ , അവനെന്റെ മുന്നിൽ കയറി .
ഞാൻ നടന്നു തളർന്നിട്ടോ അതോ , അവൻ വേഗം കൂട്ടിയിട്ടോ ...? 
അതോ ഞാൻ അറിയാതെ എന്റെ ബധിരത
 വഴിയിൽ മറന്നു വച്ചു പോയിട്ടോ ..? 
ഒന്ന്  മാത്രം സംഭവിക്കുന്നുണ്ട് .. 
എന്റെ മുന്നിൽ ,എന്നിലേക്ക്‌ നടക്കുന്ന 
അവന്റെ മുഖവും അവന്റെ   ശബ്ദവും 
കൂടുതൽ വ്യക്തമാവുന്നു ..ഇനി...?

ഓടിയൊളിക്കാൻ പഴുത് തേടുന്ന 
എന്റെ മനസ്സിനെ ഞാൻ 
എങ്ങിനെ നിയന്ത്രണത്തിലാക്കും...?

No comments:

Post a Comment