Friday 6 September 2013

തോല്‍വി

സ്നേഹത്തിലിത്രേം  വിഷങ്ങളുണ്ടോ...?
സഹോദരസ്ഥാനം കണ്ടവരിൽ നിന്നും ,
 ഉള്ളോരാ പ്രഹരങ്ങൾക്ക് നോവും , നീറ്റലും
മുറിവുകൾക്കാഴവും കൂടുമോ ..?
മറ്റാരേക്കാളും അവർക്കു നമ്മെ 
തളർത്തി കിടത്താൻ കഴിയുമോ ..?
ഇടംനെഞ്ചു പിടയുമ്പോഴും അവരെ 
വെറുക്കാൻ കഴിയാതെ പോകുന്നതും
 മനസ്സിലവരെ സ്വന്തമായി ചേർത്തു
വച്ചത് കൊണ്ട് മാത്രമോ ..?
എങ്കിലും മനമുരുകി പറഞ്ഞു പോകുന്നു
ഇനി ഒരാളോടും സ്നേഹ വഞ്ചന അരുതേ ..!
സ്നേഹം കൊണ്ട് തിരുത്താമെന്നുള്ള
എൻവ്യർത്ഥ മോഹങ്ങൾക്കേറ്റ ആദ്യ പ്രഹരം ..
സ്നേഹവസന്ത പറവയെന്നുള്ള എന്റെ 
അഹങ്കാരങ്ങൾക്കേറ്റ ആദ്യ പ്രഹരം ...!
ഇവിടെ അസ്തമിക്കുന്നു നമ്മുടെ ദിനങ്ങൾ
കാർമേഘം വിഷമായി മൂടും പോൽ 
നിന്റെ വെറുപ്പിൻ മുനകളെന്നിൽ പടരുന്നു
സ്നേഹത്തിൻ സൂര്യനെ മറച്ചുകൊണ്ട്‌
 ഇരുട്ടിലേക്കിറങ്ങുന്നു..!തോറ്റു പോകുന്നു
ഞാനെങ്കിലും നീയറിയുക ,
ഇതു നിന്റെ കൂടി തോൽവിയാണെന്ന് ..!
പരിശുദ്ധമാം സ്നേഹത്തിൻ
തോൽവിയെന്നുസോദരാ ...
നീ അറിയുക .. ഇനിയെങ്കിലും ..!

No comments:

Post a Comment