Friday 6 September 2013

കൃഷ്ണ ഭാവം

എനിക്കെന്നുമെപ്പോഴുമൊരേ ഭാവം...
നിഷ്കളങ്ക സ്നേഹത്തിൻ കൃഷ്ണ ഭാവം .
സൌഹൃദമാം തൂവൽ കിരീടത്തിൽ 
ചേർത്തുവച്ചോരാ ബന്ധങ്ങളൊക്കെയും 
കിന്നരത്തൂവലുകളായി എന്റെ ശിരസ്സിൽ 
എല്ലാം ഒരുപോലല്ലെങ്കില്ലും ചന്തമേറ്റുമെന്നി-
ലവയെല്ലാം ചേർന്നോരൊറ്റ കിരീടമായി ..!
ഓരോ പീലിയിലും കാണ്മൂ ഞാനാ സ്നേഹം
എന്റെ കണ്ണൻ തൻ നിഷ്കാമ സ്നേഹം
പ്രിയമേറുമെന്നിൽ ചിലർക്കെന്നാകിലും
പ്രിയമവരിലുമെനിക്കൊരു പോലെ തന്നെ
പൊൻതൂവൽ പോൽ ശോഭിക്ക വേണമെന്നിൽ
അടരിടാതോരോ സൌഹൃദങ്ങളും കണ്ണാ ..
തരിക നീ വരമതിനായ് കുമ്പിടുന്നേൻ ..!

No comments:

Post a Comment