Friday 6 September 2013

ആഘോഷം


എന്നിലേക്കുള്ള തിരിച്ചു വരവുകൾ
ഞാൻ ആഘോഷിക്കാൻ ഇഷ്ടപെടുന്നു
പിരിഞ്ഞു പോയ കുഞ്ഞാടിനെ
തിരിച്ചു കിട്ടിയ ആട്ടിടയനെ പോലെ
 ധൂർത്ത പുത്രൻ തിരിച്ചെത്തുമ്പോൾ
വിരുന്നൊരുക്കി സ്വീകരിച്ച പ്രഭുവിനെപ്പോലെ 
ദ്വാരകയിൽ പോയ കൃഷ്ണൻ
വൃന്ദാവനത്തിൽ തിരിച്ചെത്തുമ്പോൾ
ആനന്ദ നൃത്തം ചെയ്യും ഗോകുലം പോലെ
മഴക്കാറു കാണുമ്പോൾ പീലി വിടർത്തിയാടും
മയിൽ പക്ഷിയെ പോലെ
 മഴ കൊതിച്ചു കാത്തിരിക്കും വേഴാമ്പൽ പോലെ

No comments:

Post a Comment