Monday 9 September 2013

പാതി വഴിയില്‍ ....!



ഒരു വെറുപ്പെങ്കിലും ബാക്കി വയ്ക്കാമായിരുന്നു
ഏറെ പിന്നിലാക്കി എന്നില്‍ നിന്ന് നടന്നകലും മുന്നേ ...!
പാതി വഴിയില്‍ വിടരാതെ കൊഴിഞ്ഞോരാ
പ്രണയ മൊട്ടെന്നിലിത്ര മേല്‍ നോവിക്കയില്ലായിരുന്നു ..!
ചുണ്ടോടടുപ്പിച്ചോരാ മധുചഷകം തട്ടി എറിയും പോല്‍
നീ എറിഞ്ഞിട്ടു പോയൊരാ ഹൃത്തടം നീറുകില്ലായിരുന്നു !
ബാക്കി വച്ചോരാ ചുംബനമെങ്കിലും നീയെന്‍
ഈറന്‍ ചുണ്ടുകളില്‍ ചേര്‍ത്തിരുന്നെങ്കില്‍ ...
നിന്നോര്‍മകള്‍, ഇത്ര മേലെന്നെ ദഹിപ്പിക്കയില്ലായിരുന്നു..!
വിട പോലും പറയാതെ പോയോരാ വഴികളില്‍
ഇപ്പോഴും ഞാന്‍ തിരയുന്നു നിന്നെ എന്റേത് മാത്രമായ്,
ഒരു നഖമുനകൊണ്ടു പോലും തൊട്ടതില്ല നീയെന്നെ ,
ഇങ്ങനെയീയിരുളില്‍ പ്രകാശമായ് നിന്നെ തേടുവാന്‍ ..!
എങ്കിലുമെന്തിനോ കാത്തിരിപ്പൂ ഞാനീ വീഥിയില്‍ ,
ഇനിയും മടങ്ങാത്ത നിന്നോര്‍മ്മകളിലെന്നെയും തേടി...!

No comments:

Post a Comment