Friday 6 September 2013

മോഷണം

മോഷണം ഒരു കലയാണ്‌ 
അല്ല ഒരു കൊലയാണ് 
മോഷ്ടിക്കപ്പെടുന്നവന്റെ കൊല 
സ്വപ്നങ്ങളുടെ കൊല 
പ്രതീക്ഷകളുടെ കൊല 
എന്റേതായ ഒന്നും മോഷ്ടിക്കാൻ
വിട്ടു കൊടുക്കില്ലെന്ന
 പ്രതിജ്ഞയുടെ കൊല
കൊല വേണ്ട മക്കളെ 
കലയുടെ കൊല വേണ്ട 
കൊല്ലുവാനല്ല ഞാൻ
എന്നിലെ കലയെ വിട്ടു തരുന്നത് 
മോഷണക്കലയെന്ന കൊല വേണ്ട 
കൊല വേണ്ട മക്കളെ ...! 
എന്നിലെ കല മോഷ്ടിക്കുമ്പോൾ 
കുഞ്ഞിനെ മോഷ്ടിക്കും പോൽ ! 
പീലിക്കും പ്രിയക്കും മോട്ടിക്കാനല്ല
എന്റെ കലയെ കൊല്ലാനല്ല ഞാൻ
എന്റെ കലയെ തരുന്നത് 
പങ്കു പറ്റിക്കൊള്ളൂ മോഷണം വേണ്ട
മോഷണം ഒരു കല അല്ല 
കൊലയാണ് കൊല ..കൊക്കൊല '
ഒന്നൊന്നര കൊല .. കലാ കൊല 
മോഷണം കൊലയാണ് കൊല ...!

No comments:

Post a Comment