Friday 13 September 2013

എന്‍റെ സ്നേഹം



എന്റെ കണ്ണുകളിൽ
നീ എന്തേ എന്റെ
സ്നേഹം കാണാഞ്ഞൂ ..?
എന്റെ ഹൃദയമന്ത്രണം
എന്തേ നിന്റെ കാതുകൾ
കേട്ടതെയില്ലാ...? 
എന്റെ ചുണ്ടുകൾ
വിറപൂണ്ടതെന്തിനെന്നു
നീ അറിഞ്ഞതെയില്ലാ...?
എന്റെ മൌനം എന്തേ
നീ വായിച്ചതെയില്ലാ ..?
നീ അറിയാതെ ഞാൻ
നിന്നില്ലലിഞ്ഞെന്നു
എന്തേ നീ മനസ്സിലാക്കിയില്ലാ ..?
നിദ്രാവിഹീന ഏകാന്ത
രാവുകളിലൊന്നും എന്റെ
സാമീപ്യം നിന്റെ ഓർമ്മകളിൽ
പോലും എന്തേ വന്നതെയില്ലാ..?
ഞാനോ ... നിന്നെ മറന്നിട്ടൊരു
നിമിഷം പോലും ജീവിച്ചതുമില്ല ..!

No comments:

Post a Comment