Saturday 28 September 2013

ശംഭോ മഹാദേവാ ...!

നിന്റെ പ്രണയമാം മുക്കണ്ണു തുറക്കൂ പ്രിയനേ ,
അതിലെന്റെ അഹംഭാവം ഭസ്മീകരിക്കൂ ...!
അഹംബോധം വെടിഞ്ഞെന്റെയുള്ളിൽ നിൻ
രൂപം ഉഷസ്സായി നിറയാനനുഗ്രഹിക്കൂ ..
തിങ്കൾ കലാധരായെന്നിൽ കൃപ ചൊരിയൂ !
നീ നീയെന്നും , ഞാൻ ഞാനെന്നും തോന്നിടാതെ
നമ്മളൊന്നെന്ന ഭാവമുള്ളിൽ തോന്നീടെണം
എന്നെ നിനക്കായി അർപ്പീച്ചീടുവാൻ ദേവാ ..
നിൻ ദേഹവും ചൈതന്യവും സ്വാംശീകരിക്കൂ
ഒരൊറ്റ ഉടലുമൊരാത്മാവുമായി ചേർന്നിരിക്കൂ ..
നരനാരീ തുല്യത വെളിവാക്കുവാനായി
ശിവശക്തിസംഗമം പൂർണമാക്കൂ ...
അർദ്ധനാരീശ്വര സങ്കൽപം സത്യമാക്കൂ ..!

No comments:

Post a Comment